ബാഡ്ജ് ധരിച്ചത് എന്ത് സന്ദേശം നൽകാനാണ് എന്ന ചോദ്യത്തോട് പ്രതികരിച്ച കെകെ രമ കൊലപാതക രാഷ്ട്രീയത്തിനെതിരായ സന്ദേശമാണ് നൽകുന്നതെന്നും പറഞ്ഞു. ” മുന്നോട്ടുവെച്ച രാഷ്ട്രീയം, അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങൾ ഇല്ലാതാക്കാൻ വേണ്ടിയാണ് ടിപിയെ അവസാനിപ്പിച്ചത്. അത്തരത്തിലുള്ള കൊലപാതക രാഷ്ട്രീയത്തിനെതിരായ സന്ദേശം, വിയോജിപ്പ് രേഖപ്പെടുത്തുന്ന മനുഷ്യരെ തെരുവിൽ വെട്ടിക്കൊല്ലാൻ പാടില്ലെന്ന ഒരു സന്ദേശം ഉണ്ടാകണമെന്നാണ് വിചാരിച്ചത്” കെകെ രമ പറഞ്ഞു.
Also Read :
എല്ലാവർക്കും ജീവിക്കാനും, എല്ലാവർക്കും അഭിപ്രായം പറയാനും സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ സാമൂഹിക ചുറ്റപാട് നമുക്ക് ഉണ്ടാവണമെന്നും രമ പറഞ്ഞു. ആർഎംപി സ്ഥാനാർഥിയായാണ് മത്സരിച്ചതെന്നും യുഡിഎഫ് നിരുപാധിക പിന്തുണ നൽകുകയായിരുന്നെന്നും പറഞ്ഞ രമ തങ്ങളുടെ രാഷ്ട്രീയ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുമെന്നും കൂട്ടിച്ചേർത്തു.
Also Read :
എല്‍ഡിഎഫ് സ്ഥാനാർഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് രമ വടകരയിൽ നിന്ന് നിയമസഭയിലേക്ക് എത്തുന്നത്. 2016ല്‍ വടകരയില്‍ ഒരു മുന്നണിയുടെയും പിന്തുണ ഇല്ലാതെ മത്സരിച്ച രമ 20,504 വോട്ട് നേടിയിരുന്നു.