ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഘട്ടത്തിലൂടെയാണ് യുഡിഎഫും കോൺഗ്രസും കടന്നു പോകുന്നതെന്നും തോൽവികളിൽ നിന്ന് തിരിച്ചുവരവിലേയ്ക്കുള്ള പാതയൊരുക്കാനായി എല്ലാവരും ഒരുമനസ്സോടെ വിഡി സതീശനു പിന്നിൽ അണിനിരക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. താൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടാണ് പടിയിറങ്ങുന്നതെന്നും നിരാശയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. നവമാധ്യമങ്ങളിലെ വിമര്‍ശനങ്ങളും പരിഹാസങ്ങളും മുഖവിലയ്ക്കടുക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Also Read:
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട തോൽവിയ്ക്ക് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാൻ തയ്യാറായിരുന്നുവെന്നും നേതാക്കളുടെ ആവശ്യപ്രകാരം താൻ തുടരുകയായിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. ഒരുമിച്ചു നിൽക്കണമെന്ന നേതാക്കളുടെ ആവശ്യം അനുസരിക്കുകയാണ് താൻ ചെയ്തത്.
Also Read:
സര്‍ക്കാരിൻ്റെ അഴിമതികള്‍ തുറന്നുകാണിക്കാൻ കഴിഞ്ഞ അഞ്ച് വര്‍ഷവും കഴിഞ്ഞിട്ടുണ്ടെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. താൻ പ്രതിപക്ഷ ധര്‍മം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പോരാട്ടം ഇനിയും തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി. പുതിയ പ്രതിപക്ഷനേതാവ് മികച്ച നിയമസഭാ സാമാജികനാണെന്നും കോൺഗ്രസ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രശംസയുടെ സാഹചര്യത്തിലായിരുന്നു ചെന്നിത്തലയുടെ മറുപടി.
കെപിസിസിയിൽ വരുന്ന മാറ്റങ്ങള്‍ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണെന്നും ഈ തീരുമാനം അനുസരിച്ച് മുന്നോട്ടു പോകുമെന്നും ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.