ന്യൂനപക്ഷങ്ങള്‍ക്കുള്ള പദ്ധതികളും ആനുകൂല്യങ്ങളും ചില പ്രത്യേക വിഭാഗക്കാര്‍ക്ക് മാത്രമായി ഒതുങ്ങുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിലല്ല കാര്യം അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണെന്നും സഭാ ട്രസ്റ്റ് വ്യകതമാക്കി. മലങ്കര സഭാതര്‍ക്ക വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ നിലപാട് സ്വീകരിക്കുന്നതിനിടയിലാണ് ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണയെന്നത് ശ്രദ്ധേയമാണ്. അതേസമയം, പള്ളിത്തര്‍ക്ക വിഷയത്തിൽ സര്‍ക്കാര്‍ കോടതി വിധി നടപ്പാക്കാൻ ഇനിയെങ്കിലും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read:
താനൂര്‍ മണ്ഡലത്തിൽ നിന്നു വിജയിച്ച സിപിഎം സ്വതന്ത്രൻ വി അബ്ദു റഹ്മാന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ലഭിക്കുമെന്നായിരുന്നു പൊതുവെ കരുതിയിരുന്നത്. ഇക്കാര്യം സ്ഥിരീകരിച്ച് സത്യപ്രതിജ്ഞയുടെ ദിവസം പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ന്യൂനപക്ഷ ക്ഷേമവകുപ്പിനു പുറമെ പ്രവാസികാര്യവും അബ്ദു റഹ്മാനു നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാൽ അപ്രതീക്ഷിതമായി ഈ വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കുകയായിരുന്നു. ഈ തീരുമാനത്തെ കെസിബിസിയും സ്വാഗതം ചെയ്തിരുന്നു.
Also Read:
അതേസമയം, മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതിൽ വിമര്‍ശനവുമായി മുസ്ലീം ലീഗ് രംഗത്തെത്തിയിരുന്നു. എന്നാൽ മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പ്രതികരിച്ചത്. മുഖ്യമന്ത്രി തന്നെ ഇരുവകുപ്പുകളും കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്നു കണ്ടാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. സമസ്ത ഉള്‍പ്പെടെ ചില മുസ്ലീം സംഘടനകളും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.