ദുബായ്> യുഎഇയില് 12 വയസിനുമുകളില് പ്രായമുള്ള കുട്ടികള്ക്ക് കോവിഡ് വാക്സിന് കുത്തിവെപ്പ് തുടങ്ങി. ഫൈസര് ബയോടെക് വാക്സിനാണ് രാജ്യത്തെ കോവിഡ് സേവന കേന്ദ്രങ്ങളായ 60 സെഹ സെന്ററുകള് വഴി നല്കുന്നത്. 16 വയസിനു മുകളില് പ്രായമുള്ളവര്ക്ക് സിനോഫാം വാക്സിനുമാണ് നല്കുന്നത്.
കോവിഡ് ബാധിച്ചവര്, സമീപകാലത്ത് കോവിഡ് ഭേദമായവര്, കോവിഡ് വാക്സിന് പരീക്ഷണത്തില് പങ്കെടുത്തവര്, ഗര്ഭിണികള്, രാജ്യത്തിന് പുറത്തുനിന്ന് വാക്സിന് സ്വീകരിച്ചവര്, വാക്സിന് അലര്ജി ഉള്ളവര്, വാക്സിന് പാര്ശ്വഫലമുള്ളവര് എന്നിവരെ വാക്സിനേഷനില് നിന്നും ഒഴിവാക്കി.
അതേസമയം, ദുബായില് വിവാഹത്തിനും വിനോദ പരിപാടികളിലും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്ക്ക് മാത്രമാണ് പങ്കെടുക്കാന് അനുമതിയെന്ന് ക്രൈിസിസ് ആന്റ് ഡിസാസ്റ്റര് മാനേജ്മെന്റ് സുപ്രീം കമ്മിറ്റി അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങളില് കഴിഞ്ഞ ദിവസം ദുബായ് ഇളവ് പ്രഖ്യാപിച്ചിരുന്നു.