തിരുവനന്തപുരം
വി ഡി സതീശനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സതീശനെ അഭിനന്ദിക്കുന്നു. എല്ലാ വിജയാശംസകളും നേരുന്നു–- ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.
എഐസിസി തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവായി ചരിത്രം രമേശ് ചെന്നിത്തലയെ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.ജനം ആഗ്രഹിക്കുന്ന നിലയിൽ ക്രിയാത്മക പ്രതിപക്ഷത്തെ നയിക്കാൻ വി ഡി സതീശന് കഴിയുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ഗ്രൂപ്പ് സമവാക്യങ്ങൾക്കതീതമായി പാർടി താൽപ്പര്യത്തിന് മുൻതൂക്കം ലഭിച്ചത് യാഥാർഥ്യം ഉൾക്കൊണ്ടുള്ള സമൂലമാറ്റത്തിന്റെ തുടക്കമാകട്ടെയെന്ന് വി എം സുധീരൻ പ്രതികരിച്ചു.
വീടൊഴിഞ്ഞു
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞു. വഴുതക്കാട് ഈശ്വരവിലാസം റോഡിലെ സ്വന്തം വീട്ടിലേക്കാണ് താമസം മാറ്റിയത്.