കൊച്ചി
ബാലുശേരിയിൽ ഗ്രൂപ്പുകളിച്ച് തന്നെ തോൽപ്പിച്ചെന്നു മാത്രമല്ല, ഒരു കെപിസിസി സെക്രട്ടറിയും ചില പ്രാദേശിക നേതാക്കളും തന്റെ പേരുപറഞ്ഞ് പിരിച്ച പണം തട്ടിയെടുത്തതായും ധർമജൻ ബോൾഗാട്ടി. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസിക്ക് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.
കെപിസിസി സെക്രട്ടറി പണം പിരിച്ചതിന് എന്റെ കൈയിൽ തെളിവുണ്ട്. പക്ഷേ, അഞ്ചുപൈസ പോലും ചെലവാക്കിയില്ല. എന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതുമുതൽ ബാലുശേരിയിൽ കോൺഗ്രസിൽ പൊട്ടിത്തെറിയായിരുന്നു. ഇങ്ങനെ ഐയും എയും ഗ്രൂപ്പുകളി തുടർന്നാൽ കോൺഗ്രസ് ‘അയ്യോ’ ആകുമെന്നും ധർമജൻ സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.