Also Read :
ഇത്തരം വകുപ്പുകള്‍ മാധ്യമങ്ങള്‍ ഉണ്ടാക്കിയ വകുപ്പുകളാണ്. നമുക്ക് പോട്ഫോളിയോ എന്താണോ അത് വരുമ്പോള്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നും കത്ത് വരും അതിൽ താൻ അങ്ങിനെ ഒരു വകുപ്പ് കണ്ടിട്ടില്ല. ഇവരെന്താണ് പറയുന്നത് എന്ന് മനസിലാകുന്നില്ലെന്ന് മന്ത്രി അബ്ദുറഹിമാൻ പ്രതികരിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ആ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്കുള്ള ഏറ്റവും നല്ല കാലഘട്ടമായി നമുക്ക് കാണാൻ കഴിയുമെന്നുള്ള കാര്യം തന്നെ പോലുള്ള ആളുകള്‍ക്ക് ഒറു സംശയവുമില്ല. ഇത്തരത്തിൽ സംശയമുള്ളവര്‍ രാഷ്ട്രീയമായി ലാഭത്തിന് വേണ്ടിയാകും ഇത് ചെയ്തുവരുന്നത്. തനിക്ക് ഈ വിഷയത്തിൽ ഇത്രയുമേ പറയാനുള്ളു. കേരളത്തിന്റെ മുഖ്യമന്ത്രി അദ്ദേഹം ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അത് ഈ നാട്ടിലെ ജനങ്ങള്‍ക്ക് ഭാഗ്യമാകും പ്രത്യേകിച്ച ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ച് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
ന്യൂനപക്ഷക്ഷേമ വകുപ്പ് ഏറ്റെടുത്തതു സംബന്ധിച്ച് മുസ്ലീം ലീഗിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയിരുന്നു. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചിരുന്നു. വെള്ളിയാഴ്ച കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ വകുപ്പ് വിഭജനം സംബന്ധിച്ച് ലീഗ് ഉയര്‍ത്തിയ ആരോപണം മാധ്യമങ്ങള്‍ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.