ന്യൂഡൽഹി
രാജ്യത്ത് 24 മണിക്കൂറിനിടെ 4209 കോവിഡ് മരണം. ആകെ മരണം 2.92 ലക്ഷം. മരണനിരക്ക് 1.11 ശതമാനം. പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവര് 259591. ആകെ രോഗസംഖ്യ 2.61 കോടി. 3,57,295 പേർ കൂടി രോഗമുക്തരായി. എട്ടു ദിവസമായി പ്രതിദിന രോഗസംഖ്യയെക്കാള് കൂടുതലാണ് രോഗമുക്തി. രോഗസ്ഥിരീകരണ നിരക്ക് 12.59 ശതമാനമായി. 24 മണിക്കൂറിനിടെ 20.61 ലക്ഷം പരിശോധന നടത്തി. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന പരിശോധനയാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം 30.28 ലക്ഷം.
കൂടുതൽ പ്രതിദിന മരണം മഹാരാഷ്ട്രയില്–- 984. കർണാടക–- 548, തമിഴ്നാട്–- 397, ഡൽഹി–- 253, യുപി–- 236, പഞ്ചാബ്–- 191, ബംഗാൾ–- 162, ഉത്തരാഖണ്ഡ്–- 159, ഹരിയന–- 129, രാജസ്ഥാൻ–- 127, ഛത്തീസ്ഗഢ്–- 113, ആന്ധ്ര–- 114 മരണം. കൂടുതൽ പ്രതിദിന രോഗികള്‍ തമിഴ്നാട്ടില്–- 35379. മഹാരാഷ്ട്ര–- 29911, കർണാടക–- 28869, ആന്ധ്ര–- 22610, ബംഗാൾ–- 19091, ഒഡിഷ–- 11498 രോഗികള്‍.