ബറാൻക്വില്ല
കോപ അമേരിക്ക ഫുട്ബോൾ ഇക്കുറി അർജീന്റയിൽ മാത്രമായി നടക്കും. സംയുക്ത ആതിഥേയ സ്ഥാനത്ത് നിന്ന് കൊളംബിയയെ ഒഴിവാക്കി. ആഭ്യന്തര കലാപം രൂക്ഷമാകുന്നതിനെ തുടർന്നാണ് കൊളംബിയയെ ഒഴിവാക്കാൻ ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചത്. കൊളംബിയൻ അധികൃതർ ടൂർണമന്റ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കാര്യമുണ്ടായില്ല. കോവിഡ് കാരണം കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ടൂർണമെന്റ് ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു.ജൂൺ 13 മുതൽ ജൂലൈ 10വരെയാണ് ടൂർണമെന്റ്.
അതിനിടെ കോവിഡ് വ്യാപനവും കോപയ്ക്ക് ഭീഷണിയാകുന്നുണ്ട്. ലാറ്റിനമേരിക്കയിൽ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ് അർജന്റീന.ഉദ്ഘാടന മത്സരവും സെമി, ഫൈനൽ മത്സരങ്ങളുമാണ് അർജന്റീനയിൽ ആദ്യം നിശ്ചയിച്ചിരുന്നത്.