ലിസ്ബൺ
ക്രിസ്റ്റ്യാനോ റൊണാൾഡോയെ മുൻനിർത്തി യൂറോ കപ്പ് നിലനിർത്താൻ പോർച്ചുഗൽ ഒരുങ്ങുന്നു. യൂറോയ്ക്ക് കിടയറ്റ ടീമിനെ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പ്രഖ്യാപിച്ചു. 26 അംഗ ടീമിനെ സൂപ്പർ താരം റൊണാൾഡോ നയിക്കും.
മുന്നേറ്റത്തിൽ റൊണാൾഡോയ്ക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രൂണോ ഫെർണാണ്ടസുമുണ്ട്. കൂടെ മാഞ്ചസ്റ്റർ സിറ്റിയുടെ ബെർണാഡോ സിൽവയും. അത്ലറ്റികോ മാഡ്രിഡിന്റെ ജോയോ ഫെലിക്സ്, ലിവർപൂളിന്റെ ദ്യേഗോ ജോട്ട എന്നിവർ കൂടി ചേരുന്നതോടെ മുന്നേറ്റം തകർക്കും.
പ്രതിരോധത്തിൽ സിറ്റിയുടെ റൂബെൻ ഡയസും ജോയോ കാൻസെലോയുമാണ് പ്രധാനികൾ.കിരീടം നിലനിർത്താനെത്തുന്ന പോർച്ചുഗലിന് കാര്യങ്ങൾ ഇക്കുറി എളുപ്പമാകില്ല. ഗ്രൂപ്പ് എഫിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസ്, മുൻ ചാമ്പ്യൻമാരായ ജർമനി, ഹംഗറി ടീമുകൾക്കൊപ്പമാണ് പോർച്ചുഗൽ.സന്നാഹ മത്സരത്തിൽ സ്പെയ്ൻ, ഇസ്രയേൽ ടീമുകളെ പോർച്ചുഗൽ നേരിടും.
ടീം
ഗോൾ കീപ്പർമാർ‐ ആന്തണി ലോപെസ്, റൂയി പട്രീഷ്യോ, റൂയി സിൽവ.
പ്രതിരോധം‐ ജോയോ കാൻസെലോ, നെൽസൺ സെമെദോ, ഹോസെ ഫോണ്ടെ, പെപെ, റൂബെൻ ഡയസ്, ന്യൂനോ ഫെർണാണ്ടസ്, റാഫേൽ ഗുറെയ്റോ.
മധ്യനിര‐ ഡാനിലോ പെരേര, ജോയോ പലീന്യ, റൂബെൻ നെവെസ്, ബ്രൂണോ ഫെർണാണ്ടസ്, ജോയോ മൗടീന്യോ, റെനാറ്റോ സാഞ്ചെസ്, സെർജിയോ ഒളിവേരിയ, വില്ല്യം കർവാലിയോ.
മുന്നേറ്റം‐ പെഡ്രോ ഗൊൺസാൽവെസ്, ആന്ദ്രേ സിൽവ, ബെർണാഡോ സിൽവ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ദ്യേഗോ ജോട്ട, ഗൊൺസാലോ ഗുയെദെസ്, ജോയോ ഫെലിക്സ്, റാഫ സിൽവ.