5000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന 80,000 ചതുരശ്രയടി വിസ്താരമുള്ള പന്തലാണ് സെൻട്രൽ സ്റ്റേഡിയത്തിൽ ഉള്ളത്. ഇവിടെ സാമൂഹികാകലം പാലിച്ചുകൊണ്ട് തന്നെ കൂടുതൽ ആളുകൾക്ക് വാക്സിൻ നൽകാൻ കഴിഞ്ഞേക്കും. നിലവിൽ വാക്സിനേഷൻ നടക്കുന്ന ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തിലെ തിരക്ക് ഒഴിവാക്കാനും ഈ നീക്കത്തിലൂടെ കഴിഞ്ഞേക്കും.
സത്യപ്രതിജ്ഞയ്ക്കായി തയ്യറാക്കുന്ന പന്തൽ പൊളിക്കരുതെന്നും വാക്സിനേഷനായി ഉപയോഗിക്കണമെന്നും ഡോ. എസ് എസ് ലാൽ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ‘സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ എൺപതിനായിരം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള കൂറ്റൻ പന്തലിന് അയ്യായിരം പേരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അറിയുന്നത്. നല്ല വായു സഞ്ചാരം കിട്ടുന്ന വിശാലമായ പന്തൽ. സ്റ്റേഡിയത്തിൽ തൽക്കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ ഈ പന്തൽ തൽക്കാലം പൊളിച്ചു കളയരുത്. ഈ പന്തൽ കൊവിഡ് വാക്സിനേഷനായി ഉപയോഗിക്കണം. പ്രത്യേകിച്ച് വൃദ്ധർക്ക് വരാനായി’ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൃദ്ധരുൾപ്പെടെ തിക്കിത്തിരക്കിയാണ് വാക്സിനേഷൻ സ്വീകരിക്കാനെത്തിയത്. ആ തിരക്ക് തന്നെ പലർക്കും രോഗം കിട്ടാൻ കാരണമായിക്കാണുമെന്നും ഡോ ലാൽ പറഞ്ഞിരുന്നു. ഇതേസാഹചര്യത്തിൽ തന്നെയാണ് പന്തൽ വാക്സിനേഷൻ കേന്ദ്രമാക്കുമെന്ന വാർത്തയും പുറത്ത് വരുന്നത്.