തിരുവനന്തപുരം
സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്. ഓൺലൈൻ, ഹോം ഡെലിവറികൾക്കായി തുണിക്കടകൾക്കും ജ്വല്ലറികൾക്കും മിനിമം ജീവനക്കാരെ വച്ച് തുറക്കാം. വിവാഹ പാർടികൾക്ക് ഒരു മണിക്കൂർ കടകളിൽ ചെലവിടാം. പൈനാപ്പിൾ ശേഖരണത്തിനും അനുബന്ധ ജോലികൾക്കും അതിഥിത്തൊഴിലാളികളെ അനുവദിക്കും.
ടാക്സ് കൺസൾട്ടന്റുമാർക്കും ജിഎസ്ടി പ്രാക്ടീഷണർമാർക്കും വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. ടെലികോം ടവർ അനുബന്ധ ജോലികളും അനുവദിക്കും. മത്സ്യത്തൊഴിലാളികൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് ഭക്ഷ്യക്കിറ്റുകൾ നൽകുമെന്നും ഇളവുകൾ സംബന്ധിച്ച ഉത്തരവിൽ പറയുന്നു.