ന്യൂഡൽഹി
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരിലെ മരണനിരക്ക് 1.11 ശതമാനമായി ഉയർന്നു. ലോകത്തെ ഏറ്റവും ഉയര്ന്ന പ്രതിദിന മരണസംഖ്യ (4529) 18ന് ഇന്ത്യയില് റിപ്പോര്ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് ഇത്. ഇത് കഴിഞ്ഞാൽ ജനുവരി 12ന് അമേരിക്കയിൽ 4475, ഏപ്രിൽ 8ന് ബ്രസീലില് 4249 എന്നിങ്ങനെയാണ് മരണസംഖ്യയിൽ മുന്നിലുള്ള മറ്റ് രണ്ട് രാജ്യങ്ങളിലെ ഉയർന്ന പ്രതിദിന മരണം.
വ്യാഴാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറില് 3874 മരണം ഇന്ത്യയിൽ രേഖപ്പെടുത്തി. 2,76,110 രോഗികള്‍. ആകെ മരണം 2.89 ലക്ഷം. രോഗികള്‍ 2.59 കോടി. രോഗസ്ഥിരീകരണ നിരക്ക് 13.44 ശതമാനം. ചികിത്സയിലുള്ളത് 31.30 ലക്ഷം പേർ.
പ്രതിദിന മരണത്തില് മുന്നില് മഹാരാഷ്ട്ര–- 594. കർണാടകം–- 468, തമിഴ്നാട്–- 365, യുപി–- 280, ഡൽഹി–- 235, പഞ്ചാബ്–- 208, ഉത്തരാഖണ്ഡ്–- 193, ബംഗാൾ–- 157, ഹരിയാന–- 153, ഛത്തീസ്ഗഢ്–- 146 മരണം. രോഗികളുടെ പ്രതിദിന എണ്ണത്തില് തമിഴ്നാട് മുന്നില്–- 34,875. കർണാടകം–- 34,281, മഹാരാഷ്ട്ര–- 34,031, ആന്ധ്ര–- 23,160, ബംഗാൾ–- 19,006 രോഗികള്‍.