തിരുവനന്തപുരം
ലോക്ക്ഡൗൺ കാരണം പാൽ വിതരണത്തിലുണ്ടായ കുറവിനെ തുടർന്ന് ക്ഷീരകർഷകർ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കാനായി ‘മിൽക്ക് ചലഞ്ചു’മായി മിൽമ.
ലോക്ക്ഡൗൺ കാരണം സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്ന പാലിന്റെ 60 ശതമാനം മാത്രമാണ് വിറ്റഴിക്കുന്നത്. സാമ്പത്തിക ശേഷിയുള്ളവർ കുറഞ്ഞത് അരലിറ്റർ പാൽ വീതം അധികം വാങ്ങിയാൽ ക്ഷീരകർഷകർ അനുഭവിക്കുന്ന പ്രതിസന്ധിക്ക് കുറച്ചെങ്കിലും പരിഹാരമാകും.
കേരളത്തിലെ എട്ട് ലക്ഷത്തോളം ക്ഷീരകർഷകരിൽനിന്ന് മൂന്ന് മേഖലാ യൂണിയൻ വഴി മിൽമ പ്രതിദിനം 16 ലക്ഷത്തിലധികം ലിറ്റർ പാൽ സംഭരിക്കുന്നുണ്ട്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതുമൂലം വിൽപ്പനശാലകൾ തുറക്കാൻ നിയന്ത്രണമുള്ളതിനാൽ പാൽ വിൽപ്പന കുറഞ്ഞു. ഇതുകാരണം കർഷകരിൽനിന്ന് സംഭരിക്കുന്ന നാല് ലക്ഷത്തിലധികം ലിറ്റർ പാൽ മിച്ചമാണ്.