തിരുവനന്തപുരം
ആരോഗ്യപ്രവർത്തകർക്കായി കെഎസ്ആർടിസി നടത്തുന്ന പ്രത്യേക സർവീസിൽ മറ്റ് അവശ്യ സർവീസ് വിഭാഗങ്ങൾക്കും യാത്ര ചെയ്യാം. പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ജീവനക്കാർ തുടങ്ങി സർക്കാർ അവശ്യ വിഭാഗങ്ങളിലായി പ്രഖ്യാപിച്ച മുഴുവൻ ജീവനക്കാർക്കും യാത്ര ചെയ്യാമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു.
പൊലീസും ജില്ലാ ഭരണാധികാരികളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുള്ള വളന്റിയർമാർക്കും ബസിൽ കയറാം. പൊലീസ് ഉദ്യോഗസ്ഥർക്ക് മറ്റ് ജില്ലകളിലേക്ക് ദിവസേന ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിൽ അവർക്ക് യാത്രാ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കേരള പൊലീസ് അസോസിയേഷൻ സിഎംഡിക്ക് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം.