തിരുവനന്തപുരം
ടൗട്ടെയ്ക്കു പിന്നാലെ മറ്റൊരു ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. തെക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള ആന്തമാൻ കടലിൽ ശനിയാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമർദം 72 മണിക്കൂറിനകം ‘യാസ്’ ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ഇതിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും കാലാവസ്ഥയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
ശനിയാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴ തുടരും. കേരളതീരത്ത് മീൻപിടിത്തത്തിന് തടസ്സമില്ലെങ്കിലും ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. തമിഴ്നാട് തീരത്തും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശനി, ഞായർ മീൻപിടിത്തത്തിന് പോകരുത്.