ന്യൂഡല്‍ഹി: ശ്രീശാന്തിനെ കൈകാര്യം ചെയ്യാൻ കഴിയുന്ന ചുരുക്കം ആളുകളിൽ ഒരാളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെന്ന് റോബിൻ ഉത്തപ്പ. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ നോൺ-സ്‌ട്രൈക്കറേ മങ്കാഡ് ചെയ്തു റണ്ണൗട്ടാകാനുള്ള ശ്രീയുടെ ശ്രെമം റദ്ദാക്കാനായി ധോണി ഇടപെട്ട സംഭവം ഉദാഹരണമായി പറഞ്ഞായിരുന്നു ഉത്തപ്പയുടെ വെളിപ്പെടുത്തൽ.
” ലോകകപ്പിന് തൊട്ട് പിന്നാലെയുള്ള മത്സരം, ഓസ്ട്രേലിയ ആയിരുന്നു എതിരാളികൾ. ഹൈദരാബാദില്‍ വച്ചാണ് കളി. എന്റെ ഓർമ ശെരിയാണെങ്കിൽ ആൻഡ്രു സൈമണ്‍സ് ആയിരുന്നു നോൺ സ്ട്രിക്കർ എൻഡിൽ. അദ്ദേഹം ക്രീസിൽ നിന്നിറങ്ങിയപ്പോൾ ശ്രീശാന്ത് മങ്കാഡ് ചെയ്തു. പിന്നാലെ അപ്പീലും നടത്തി,” ഉത്തപ്പ പറഞ്ഞു.
പക്ഷെ ആ സന്ദർഭത്തിൽ നായകൻ ധോണിയുടെ ഇടപെടൽ ആണ് ഉത്തപ്പ ചൂണ്ടിക്കാണിച്ചത്. കീപ്പറായിരുന്ന ധോണി ശ്രീശാന്തിന്റെ അടുത്തേക്ക് ഓടി എത്തി, അപ്പീൽ റെദാക്കുകയും ചെയ്തു. ”പോയി പന്തെറിയു സഹോദരാ” എന്നാണ് ധോണി ശ്രീയോട് പറഞ്ഞതെന്നും ഉത്തപ്പ ഓർത്തെടുത്തു. ”ശ്രീശാന്തിനെ നന്നായി കൈകാര്യം ചെയ്ത ഒരാൾ എംഎസ് ആണ്,” വെക്ക് അപ്പ് വിത്ത് സൗരഭ് എന്ന യൂട്യൂബ് ഷോയിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Also read: ദ്രാവിഡിന്റെയും ഗാംഗുലിയുടെയും ആ ഇന്നിങ്‌സ് ഒരുപാട് സ്വാധീനിച്ചു: ജോസ് ബട്ട്ലർ
ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള ശ്രീശാന്തിന്റെ തിരിച്ചു വരവിനേയും ഉത്തപ്പ പ്രശംസിച്ചു. ശ്രീയുടെ ഔട്ട് സ്വിങ്ങറുകൾ രാജ്യത്തെ തന്നെ ഏറ്റവും മികച്ചതാണ്. കപിൽ ദേവിനോടും മുഹമ്മദ് ഷമിയോടും കിടപിടിക്കാൻ കെല്പുള്ള താരമാണ് ശ്രീയെന്നും ഉത്തപ്പ.
“ശ്രീശാന്ത് ഇപ്പോൾ 125 കിലോമീറ്റർ വേഗതയിൽ ആണ് പന്തറിയുന്നത്. കായികക്ഷമത നിലനിർത്താനും ബോളിങ്ങിൽ തുടരാനും സാധിച്ചാൽ 130 കിലോമീറ്റർ വേഗതയിൽ എറിയാനും വളരെ അപകടകാരിയായ ബോളറായി മാറാനും കഴിയും,” ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.
The post ‘പോയി പന്തെറിയു ബ്രോ’; മങ്കാഡ് ചെയ്ത ശ്രീശാന്തിനെ തിരുത്തിയ ധോണി appeared first on Indian Express Malayalam.