തിരുവനന്തപുരം: ചീഫ് എഡിറ്ററായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണനെ നിയമിച്ചു. ചീഫ് എഡിറ്ററായിരുന്ന പി രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് നിയമനം. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. പുതിയ മന്ത്രിസഭയിൽ രാജീവ് വ്യവസായ മന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ.
സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ആരോഗ്യപരമായ കാരണങ്ങളാൽ 2020ലാണ് സ്ഥാനത്തുനിന്ന് മാറിയത്. സംസ്ഥാനത്തെ മുൻ ആഭ്യന്തരവകുപ്പ് മന്ത്രി കൂടിയാണ് ഇദ്ദേഹം. 2006 മുതൽ 2011 വിഎസ് അച്യുതാനന്ദൻ സർക്കാരിലായിരുന്നു കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നത്.
Also Read :
2015ൽ ആലപ്പുഴയിൽ നടന്ന സിപിഎം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018ൽ തൃശൂരിൽ വെച്ചു നടന്ന ഇരുപത്തിരണ്ടാമത്തെ സംസ്ഥാന സമ്മേളനത്തിൽ കോടിയേരിയെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തിരുന്നു. പദവയിൽ തുടരുന്നതിനിടെയാണ് ആരോഗ്യപരമായ കാരണങ്ങളാൽ മാറി നിൽക്കുന്നത്.