Also Read:
ആര് ബിന്ദുവിന് ഉന്നതവിദ്യാഭ്യാസ വകുപ്പും പി രാജീവിനു വ്യവസായ വകുപ്പും നല്കാൻ തീരുമാനിച്ചതായാണ് വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ടുകള്‍. അതേസമയം, വകുപ്പ് ഏതാണെന്ന കാര്യത്തിൽ തനിക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വീണ ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടി ഏൽപ്പിക്കുന്നത് ഏതു വകുപ്പാണെങ്കിലും മികച്ച രീതിയിൽ നിര്‍വഹിക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു.
ഐഎൻഎൽ എംഎൽഎ അഹമ്മദ് ദേവർകോവിലിന് തുറമുഖ വകുപ്പ് നൽകിയെന്നാണ് റിപ്പോർട്ട്. ടേം വ്യവസ്ഥയിലാണ് നിയമനം. എം വി ഗോവിന്ദന് തദ്ദേശ സ്വയംഭരണ വകുപ്പും ധനകാര്യം കെഎൻ ബാലഗോപാലിനും നൽകും. ഗതാഗതം എൻസിപിയിൽ നിന്നു മാറ്റുമെന്നാണ് വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻപ് സിപിഎം കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് ജെഡിഎസിന് വിട്ടു നൽകി. കെ കൃഷ്ണൻകുട്ടിയായിരിക്കും അടുത്ത വൈദ്യുതിമന്ത്രി.
(ഇതൊരു ബ്രേക്കിങ് വാർത്തയാണ്. പുതുതായി ലഭിക്കുന്ന വിവരങ്ങൾ ചേർത്ത് വാർത്ത അപ്ഡേറ്റു ചെയ്തുകൊണ്ടിരിക്കുന്നു.)