കോട്ടയം
എൽഡിഎഫ് മന്ത്രിസഭയിൽ കേരള കോൺഗ്രസ് എമ്മിന് ലഭിച്ച മന്ത്രിസ്ഥാനത്തേക്ക് പാർലമെന്ററി പാർടി ലീഡറായി റോഷി അഗസ്റ്റിനെയും ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ. എൻ ജയരാജിനെയും തീരുമാനിച്ചു. പാർടി കത്ത് ചെയർമാൻ ജോസ് കെ മാണി മുഖ്യമന്ത്രിയ്ക്കും എൽഡിഎഫ് കൺവീനർക്കും കൈമാറി. ഇടുക്കി എംഎൽഎ ആയ റോഷി അഗസ്റ്റിൻ അഞ്ചാം തവണയാണ് തുടർച്ചയായി നിയമസഭയിൽ എത്തുന്നത്. ഡോ. എൻ ജയരാജ് നാലാംതവണയാണ് തുടർച്ചയായി കാഞ്ഞിരപ്പള്ളിയിൽ നിന്ന് നിയമസഭയിൽ എത്തുന്നത്.