പാരിസ്
കരീം ബെൻസെമയുടെ വനവാസത്തിന് അന്ത്യം. ആറ് വർഷത്തെ ഇടവേളയ്ക്കുശേഷം ഈ മുന്നേറ്റക്കാരൻ ഫ്രഞ്ച് ഫുട്ബോൾ ടീം കുപ്പായമിടുന്നു. യൂറോ കപ്പ് ഫുട്ബോളിനുള്ള ദേശീയ ടീമിൽ ബെൻസെമ ഉൾപ്പെട്ടു എന്നാണ് സൂചനകൾ. 2015 മുതൽ ഫ്രാൻസിനായി കളിച്ചിട്ടില്ല ഈ മുപ്പത്തിമൂന്നുകാരൻ. സഹതാരം മാതെയു വാൽബുവേനയെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന കുറ്റത്താലാണ് ബെൻസെമയെ ഇത്രയുംനാൾ പരിഗണിക്കാതിരുന്നത്. ഈ സീസണിൽ റയൽ മാഡ്രിഡിനായി ബെൻസെമ നടത്തിയ മികച്ച പ്രകടനമാണ് ഫ്രഞ്ച് പരിശീലകൻ ദിദിയെർ ദെഷാംപ്സിന്റെയും മാനേജ്മെന്റിന്റെയും മനംമാറ്റത്തിനു കാരണം.