ലണ്ടൻ
ടോട്ടനം ഹോട്സ്പർ സൂപ്പർതാരം ഹാരി കെയ്ൻ ടീം വിടുന്നു. 2024 വരെ ടോട്ടനവുമായി കരാറുള്ള ഈ മുന്നേറ്റക്കാരൻ യൂറോ കപ്പ് ഫുട്ബോളിനുമുന്നോടിയായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. 2004 മുതൽ ടോട്ടനത്തിന്റെ ഭാഗമാണ് കെയ്ൻ. 2009 മുതൽ സീനിയർ ടീമിനായി കളിക്കുന്നു. ഇതിനിടയിൽ വായ്പാടിസ്ഥാനത്തിൽ നാലു ക്ലബ്ബുകളിലും കളിച്ചു.
ക്ലബ് ജീവിതത്തിൽ ഇതുവരെ ഒറ്റ കിരീടവും നേടാത്തതിൽ കെയ്ൻ നിരാശയിലാണ്. ഇതാണ് ഇംഗ്ലീഷ് ക്യാപ്റ്റന്റെ കടുത്ത തീരുമാനത്തിനുപിന്നിൽ. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകളാണ് കെയ്നിനെ നോട്ടമിട്ടിരിക്കുന്നത്.