കെ രാജന് റവന്യൂ വകുപ്പ് ലഭിച്ചേക്കും. പി പ്രസാദിന് കൃഷിവകുപ്പാകും ലഭിച്ചേക്കുക. ജിആർ അനിലിന് ഭക്ഷ്യമന്ത്രി സ്ഥാനവും ജെ ചിഞ്ചുറാണിക്ക് വനം വകുപ്പ് വിട്ടു നൽകിയാൽ പകരം ലഭിക്കുന്ന വകുപ്പും നൽകിയേക്കും. സിപിഐയിൽ നിന്നുള്ള നാല് മന്ത്രിമാരും പുതുമുഖങ്ങളാണ്. ഒരു ടേം വ്യവസ്ഥ നടപ്പാക്കിയതിനാൽ ഇ ചന്ദ്രശേഖരന് മന്ത്രി സ്ഥാനം നഷ്ടമായി.
ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും. ഇ ചന്ദ്രശേഖരൻ നിയമസഭാ കക്ഷി നേതാവും പിഎസ് സുപാൽ നിയമസഭാ കക്ഷി സെക്രട്ടറിയുമാകും. പാർട്ടി വിപ്പ് സ്ഥാനം ഇകെ വിജയനാണ്.
പാർട്ടി ആസ്ഥാനത്ത് ചൊവ്വാഴ്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. രാവിലെ ചേർന്ന സിപിഐ യോഗത്തിലാണ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായത്.