വാക്സിൻ വാങ്ങുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്തത്. കേൾവിക്കുറവും മറ്റ് അസുഖങ്ങളും അലട്ടുമ്പോഴാണ് അദ്ദേഹം തന്റെ ആകെയുള്ള സമ്പാദ്യം സംഭാവന ചെയ്തത്. വാക്സിൻ സൗജന്യമായി നൽകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഒറ്റപ്പെട്ട് പോകാതിരിക്കാനാണ് പണം സംഭാവന ചെയ്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ചൊവ്വാഴ്ച പകൽ പതിനൊന്നോടെയാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ കത്ത് ജനാർദ്ദനന് കൈമാറിയത്. കണ്ണൂരിൽ നിന്നും മട്ടന്നൂർ ശങ്കരൻകുട്ടി, ടി പത്മനാഭൻ, എം മുകുന്ദൻ, എന്നിവർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ, മേയർ ടിഒ മോഹൻ, അഴീക്കോടൻ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചർ, ഇകെ നായനാരുടെ ഭാര്യ ശാരദ ടീച്ചർ, ചടയൻ ഗോവിന്റന്റെ ഭാര്യ ദേവകി, എന്നിവർക്കും ജില്ലയിലെ എംഎൽഎമാർക്കും എംപിമാർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.