2011 ലെ ലോകകപ്പിൽനിന്ന് പുറത്തായതിന് ശേഷം വധഭീഷണികൾ നേരിട്ടതായി ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്. ഇന്ത്യയിലും ശ്രീലങ്കയിലും ബംഗ്ലാദേശിലുമായി നടന്ന 2011 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ന്യൂസീലൻഡിനോട് പരാജയപ്പെട്ടാണ് ദക്ഷിണാഫ്രിക്ക പുറത്തായത്.
ബംഗ്ലാദേശില മിർപൂരിലെ ഷേർ-ഇ-ബംഗ്ലാ ദേശീയ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്ക് 49 റൺസിനാണ് പരാജയപ്പെട്ടത്. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 40 പന്ത് ബാക്കി നിര്‍ത്തി 172 റണ്‍സിന് പുറത്താവുകയായിരുന്നു.
ആ മത്സരത്തിൽ പരാജപ്പെട്ട് ടൂർണമെന്റിൽനിന്ന് പുറത്തായശേഷം തനിക്കും തന്റെ ഭാര്യക്കും വധഭീഷണികൾ ലഭിച്ചതായി ഡുപ്ലെസ്സിസ് പറഞ്ഞു.
“അതിനുശേഷം എനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. എന്റെ ഭാര്യക്ക് വധഭീഷണി ഉണ്ടായിരുന്നു. ഇത് വളരെ വ്യക്തിപരമായി ആളുകൾ കണ്ടു. വളരെ അപകീർത്തികരമായ ചില കാര്യങ്ങൾ അവർ പറഞ്ഞു. ഞാൻ അത് ആവർത്തിക്കരുതെന്ന് പറഞ്ഞു,” ഡു പ്ലെസിസിനെ ഉദ്ധരിച്ചത് ഇഎസ്പിഎൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു.
“ഇത് നിങ്ങളെ ആളുകളോട് ഇടപെടാൻ പറ്റാത്ത തരത്തിൽ അന്തർമുഖനാക്കുകയും നിങ്ങളെ ഒരു മറയ്ക്കുള്ളിലേക്ക് മാറ്റുകയും ചെയ്യുന്നു. എല്ലാ കളിക്കാരും ഇതിലൂടെ കടന്നുപോകുന്നു, ഇത് ഞങ്ങളുടെ സർക്കിളുകളെ വളരെ ചെറുതാക്കാൻ പ്രേരിപ്പിക്കുന്നു. അതുകൊണ്ടാണ് ഞങ്ങളുടെ ക്യാമ്പിനുള്ളിൽ സുരക്ഷിതമായ ഇടം സൃഷ്ടിക്കുന്നതിന് ഞാൻ വളരെയധികം പരിശ്രമിച്ചത്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
അന്നത്തെ മത്സരത്തിൽ ഡാനിയൽ വെട്ടോറിയുടെ നേതൃത്വത്തിൽ ന്യൂസിലൻഡ് ആദ്യം ബാറ്റ് ചെയ്യുകയും 50 ഓവറിൽ 8 ന് 221 റൺസ് നേടുകയും ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോൾ 36 റൺസ് മാത്രം നേടിയാണ് ഡുപ്ലെസിസ് പുറത്തായാത്. ഡുപ്ലെസിസിന്റെ പത്താം ഏകദനിമായിരുന്നു അത്.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിങ്സ് താരമായ ഡുപ്ലെസിസ് കോവിഡ് വ്യാപനം കാരണം ലീഗ് നിർത്തിവച്ച ശേഷം ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയിരുന്നു.
The post ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ വധഭീഷണി നേരിട്ടു; ഭാര്യയെ കൊല്ലുമെന്ന് പറഞ്ഞു: ഡു പ്ലെസിസ് appeared first on Indian Express Malayalam.