ഭുവനേശ്വര് > കോവിഡ് വ്യാപനത്തെതുടര്ന്ന് ഒഡീഷയിലും ലോക്ഡൗണ് നീട്ടി. ജൂണ് ഒന്ന് വരെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള് തുടരാന് തീരുമാനിച്ചത്. കിഴക്കന് ഒഡിഷയിലെ ചില ജില്ലകളില് വൈറസ് വ്യാപനം കുറയാത്ത സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. നേരത്തേ കേരളത്തിനുപുറമെ ഡല്ഹിയും പഞ്ചാബും ലോകഡൗണ് നീട്ടിയിരുന്നു.
നിലവില് ആഴ്ച അവസാനം ചില ഇളവുകള് നല്കിയിട്ടുണ്ട്. ലോക്ക്ഡൗണ് നീട്ടിയ സാഹചര്യത്തിലും ആ ഇളവുകള് തുടര്ന്നും നല്കും. നിലവില് രാവിലെ ആറ് മുതല് ഉച്ചയ്ക്ക് 12 മണി വരെയാണ് സാധനങ്ങള് വാങ്ങാന് അനുവദിച്ചിരുന്ന സമയം. ഇത് രാവിലെ ഏഴ് മുതല് 11 വരെയാക്കി പുനഃക്രമീകരിച്ചു. ചരക്ക്, നിര്മാണ സാമഗ്രികളുടെ ഗതാഗതത്തിന് തടസമില്ല. എന്നാല് ആളുകള് യാത്ര ചെയ്യുന്നത് പൂര്ണമായി വിലക്കിയ ഉത്തരവ് തുടരും