മന്ത്രിസ്ഥാനം പങ്കിടാൻ തീരുമാനമില്ലെന്ന് എകെ ശശീന്ദ്രൻ പറഞ്ഞു, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സിപിഎമ്മും സിപിഐയും പുതുമുഖങ്ങൾക്ക് മന്ത്രിസ്ഥാനം നൽകിയപ്പോൾ പീതാംബരൻ മാസ്റ്ററുടെ നേതൃത്വത്തിൽ തോമസ് കെ തോമസിനെ മന്ത്രിസ്ഥാനത്തേക്ക് എത്തിക്കാൻ നീക്കം നടത്തിയിരുന്നു. ഇതേത്തുടർന്ന് എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ എത്തിയാണ് ചൊവ്വാഴ്ച സംസ്ഥാന കമ്മിറ്റി യോഗം ചേർന്നത്.
സംസ്ഥാന സമിതിയിൽ തീരുമാനം ഉണ്ടാകാതിരുന്നതിനെത്തുടർന്ന് ശശീന്ദ്രനും തോമസും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന നിർദ്ദേശം ഉയർന്നു. എന്നാൽ കേന്ദ്ര നേതൃത്വം ശശീന്ദ്രൻ അഞ്ച് വർഷവും തുടരട്ടെ എന്ന നിർദ്ദേശമാണ് മുന്നോട്ടുവെച്ചത്. ഇതോടെ പീതാംബരൻ മാസ്റ്ററുടെ നീക്കം പാളി.
ഒന്നാം പിണറായി മന്ത്രിസഭയിൽ ഗതാഗത വകുപ്പാണ് എകെ ശശീന്ദ്രൻ കൈകാര്യം ചെയ്തിരുന്നത്. നിലവിൽ രണ്ട് എംഎൽഎമാർ മാത്രമാണ് എൻസിപിക്ക് ഉള്ളത്. പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനമാണ് തോമസ് കെ തോമസിന് ലഭിക്കുക.