Also Read :
പുതിയ മന്ത്രിസഭയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയെ ഒഴിവാക്കിയതിനെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്നായി കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചു നിരവധിയാളുകളാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ചെയ്തിരിക്കുന്നത്. ഈ സമയത്താണ് ജോര്‍ജിന്റെ പോസ്റ്റും വന്നിരിക്കുന്നത്.
മകൻ തന്നെക്കാൾ പ്രശസ്തി നേടുന്നതിൽ അസൂയപൂണ്ട് ഉളിയെറിഞ്ഞ് മകനെ കൊന്ന പെരുന്തച്ചനെ ഓർമ്മിപ്പിക്കുന്നതായിരുന്നു പി സിയുടെ പോസ്റ്റ്. പിന്നീട് അസൂയ്യയുടെ ഭാഗമായി ഇത് പലപ്പോഴും പ്രയോഗങ്ങളായി ഉപയോഗിക്കാറുണ്ട്.
Also Read :
സിനിമാരംഗത്തുള്ള പല പ്രമുഖരും സമൂഹമാധ്യമങ്ങളില്‍ കെ കെ ശൈലജയെ അനുകൂലിച്ച് പോസ്റ്റുകൾ ഇട്ടിരുന്നു. നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് ഗൗരിയമ്മയും ശൈലജ ടീച്ചറും തമ്മിലുള്ള ചിത്രം പങ്കുവച്ചിരുന്നു. പിന്നാലെ പാര്‍വ്വതി അടക്കമുള്ള താരങ്ങളും ശൈലജ ടീച്ചറിനായി രംഗത്തുവന്നിട്ടുണ്ട്.