Also Read:
“വികസനകാര്യത്തിൽ അങ്ങേയറ്റം അവഗണിക്കപ്പെട്ടതും അതീവ ശ്രദ്ധ അർഹിക്കുന്നതുമായ രണ്ട് ജില്ലകളാണ് വയനാടും കാസർഗോഡും. രണ്ട് ജില്ലയ്ക്കും മന്ത്രിമാരില്ലെന്നത് ദുഖകരവും പ്രതിഷേധാർഹവുമായ കാര്യമാണ്. ജാതിയും മതവും ബന്ധുത്വവുമെല്ലാം മാനദണ്ഡമായപ്പോൾ പല ജില്ലകൾക്കും മൂന്നു മന്ത്രിമാർ വരെ ലഭിച്ചു. വയനാട്ടിലെ പാവപ്പെട്ട ആദിവാസികൾക്കും കാസർഗോട്ടെ എൻഡോസൾഫാൻ പീഡിതർക്കും വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള കരുത്തില്ലല്ലോ. എന്തായാലും പ്രതീക്ഷകളേക്കാൾ ആശങ്കകളാണ് തുടക്കത്തിൽ കാണാനാവുന്നത്.”
“സെക്രട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും. സ്പീക്കർക്ക് മുൻഗാമിയുടെ അതേ യോഗ്യത. ആകെ മൊത്തം സ്വജനപക്ഷപാതം. പ്രീണനം പിന്നെ സ്റ്റാലിന്റെ പ്രേതവും. അഞ്ചു കൊല്ലം സംഭവബഹുലം. ടീച്ചറമ്മ ഇനിയും ഉറങ്ങാതിരിക്കും.” എന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
Also Read:
രണ്ടാം പിണറായി മന്ത്രിസഭയിൽ 21 മന്ത്രിമാരാണുള്ളത്. സിപിഎമ്മിൽ നിന്നും പിണറായി വിജയൻ, എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, വിഎൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ആർ ബിന്ദു, വീണ ജോർജ്ജ്, വി അബ്ദുറഹിമാൻ എന്നിവരും, സിപിഐയിൽ നിന്നും പി പ്രസാദ്, കെ രാജൻ, ജെ ചിഞ്ചുറാണി, ജിആർ അനിൽ എന്നിവരും, കേരളാ കോൺഗ്രസിൽ നിന്നും റോഷി അഗസ്റ്റിൻ, ജെഡിഎസിൽ നിന്നും കെ കൃഷ്ണൻകുട്ടി, ഐഎൻഎല്ലിൽ നിന്നും അഹമ്മദ് ദേവർകോവിൽ, ജനാധിപത്യ കേരളാ കോൺഗ്രസിൽ നിന്നും ആന്റണി രാജു, എൻസിപിയിൽ നിന്നും എകെ ശശീന്ദ്രൻ എന്നിവരും മന്ത്രിമാരാകും. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ.