കൊച്ചി
ഒഡിഷയിൽനിന്ന് എത്തിച്ച ദ്രവീകൃത മെഡിക്കൽ ഓക്സിജൻ (എൽഎംഒ) വിവിധ ഗവ. മെഡിക്കൽ കോളേജുകളിലേക്കും സംഭരണ കേന്ദ്രങ്ങളിലേക്കും മാറ്റി. 116 ടൺ ഓക്സിജൻ എട്ട് ക്രയോജനിക് ടാങ്കറുകളിലാക്കിയാണ് മാറ്റിയത്. കോഴിക്കോട്, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജുകൾ, വിവിധ ആശുപത്രികൾ, കെഎംഎംഎൽ, വിവിധ സ്വകാര്യ സംഭരണകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കാണ് ഓക്സിജൻ മാറ്റിയത്.
ടാങ്കറുകൾ മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് കേന്ദ്രങ്ങളിലെത്തിച്ചത്. ഞായറാഴ്ച പുലർച്ചെ 2.30ന് വല്ലാർപാടത്ത് എത്തിയ ഒഡിഷയിൽനിന്നുള്ള ഓക്സിജൻ എക്സ്പ്രസിൽ 120 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജനാണ് എത്തിയത്. ജാംഷെഡ്പുർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽനിന്നാണ് ഓക്സിജൻ കൊണ്ടുവന്നത്.