തിരുവനന്തപുരം
കോവിഡ് രണ്ടാം വ്യാപനത്തിൽ ജനങ്ങളെ ജാഗ്രതയോടെ സംരക്ഷിക്കുന്നതിന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) ഒരു കോടി രൂപയ്ക്ക് പൾസ് ഓക്സിമീറ്റർ വാങ്ങി പഞ്ചായത്ത് വാർഡുതല ജാഗ്രതാ സമിതിക്ക് നൽകും.
പൾസ് ഓക്സിമീറ്റർ ദൗർലഭ്യം പരിഹരിക്കാനാണ് സംസ്ഥാനത്തെ അധ്യാപകരുടെ സഹായത്തോടെ കെഎസ്ടിഎ ഉപകരണം വാങ്ങി നൽകുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് കെഎസ്ടിഎ 25 ലക്ഷം രൂപ നൽകിയിരുന്നു. അധ്യാപകർ സാധ്യമായ എല്ലാ സഹായങ്ങളുമായി കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമാകണമെന്നും പൾസ് ഓക്സിമീറ്റർ ചലഞ്ച് വിജയിപ്പിക്കണമെന്നും കെഎസ്ടിഎ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ അഭ്യർഥിച്ചു.