ഗാസ
ഗാസയിൽ മാധ്യമ ഓഫീസുകൾക്കുനേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് അസോസിയേറ്റഡ് പ്രസ് എക്സിക്യൂട്ടീവ് ഡയറക്ടർ സാലി ബസ്ബീ. ആക്രമണം നീതീകരിക്കാൻ ഒരു തെളിവും നൽകാൻ ഇസ്രയേൽ സൈന്യത്തിന് കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു. ഹമാസ് ഇന്റലിജൻസ് ഓഫീസ് പ്രവർത്തിക്കുന്നെന്ന് പറഞ്ഞാണ് 12 നില ഇസ്രയേൽ കെട്ടിടത്തിൽ ബോംബിട്ടത്. എന്നാൽ, ഈ വാദം കെട്ടിട ഉടമയും അവിടെ ഓഫീസുള്ള എ പി ഉൾപ്പെടെയുള്ള മാധ്യമങ്ങളും തള്ളിക്കളഞ്ഞു. അക്രമത്തിൽനിന്ന് രക്ഷപ്പെട്ട എ പി മാധ്യമപ്രവർത്തകർ നിലവിൽ എഎഫ്പിയുടെ ഓഫീസിൽനിന്നാണ് പ്രവർത്തിക്കുന്നത്.