ന്യൂഡല്ഹി > ഓണ്ലൈന് പണമിടപാട് സംവിധാനമായ നാഷണല് ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്സ്ഫര് (എന്ഇഎഫ്ടി) മെയ് 23ന് 14 മണിക്കൂറോളം മുടങ്ങുമെന്ന് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. എന്ഇഎഫ്ടി സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതു മൂലമാണ് ഇതെന്ന് ആര്ബിഐ അറിയിപ്പില് പറഞ്ഞു. ശനിയാഴ്ച അര്ധ രാത്രി മുതല് ഞായറാഴ്ച പകല് രണ്ടു മണി വരെയാണ് ട്രാന്സ്ഫര് തടസ്സപ്പെടുക. ഈ സമയത്തെ ഇടപാടുകള് ഒഴിവാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യണമെന്നും ആര്ബിഐ അറിയിപ്പില് പറയുന്നു.
എന്ഇഎഫ്ടി ഇടപാടുകള്ക്കു മാത്രമാണ് നിയന്ത്രണമുള്ളത്. ആര്ജിടിഎസ് ഓണ്ലൈന് ഇടപാടുകള് സാധാരണ പോലെ പ്രവര്ത്തിക്കും. എന്ഇഎഫ്ടി ഇടപാടുകള് കൂടുതല് സുരക്ഷിതവും എളുപ്പവും ആക്കുന്നതിനുള്ള ടെക്നോളജി അപ്ഗ്രേഡേഷന് ആണ് നടക്കുന്നതന്ന് ആര്ബിഐ അറിയിച്ചു. ഇടപാടു തടസ്സപ്പെടുന്ന വിവരം ഉപഭോക്താക്കളെ അറിയിക്കാന് ആര്ബിഐ ബാങ്കുകള്ക്കു നിര്ദേശം നല്കിയിട്ടുണ്ട്.