നിലമ്പൂർ > മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ സഹോദരി നഫീസ (87) കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് പുലർച്ചെ 3:30 ഓടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.രാവിലെ 12 മണിയോടെ നിലമ്പൂർ ചന്തക്കുന്ന് ജുമാമസ്ജിദിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കും.