“കേരളം പട്ടിണികൂടാതെ കഴിയുന്നത് പ്രവാസികൾ ഉള്ളതുകൊണ്ടാണ്. ഇത്രയും ഭീകരമായ കൊലപാതകം നടന്നിട്ടും ആ സഹോദരിയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. പൊതു പ്രവര്‍ത്തകൻ എന്ന നിലയിൽ ദുഃഖമുണ്ട്. ഇത്രയും വലിയ ജനവികാരം ഉണ്ടായിട്ടും കളക്ടര്‍ റീത്ത് വെച്ചതുകൊണ്ട് ഒന്നുമായില്ല,” മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പിസി ജോര്‍ജ്ജ്.
തീവ്രവാദ പ്രസ്ഥാനത്തെ പോലും എതിർത്തു പറയാൻ മടിക്കുന്ന തരത്തിൽ ഭരണാധികാരികളുടെ മാനസിക നില മാറുന്നുണ്ടെങ്കിൽ അത് അപകടകരമാണെന്ന് പറഞ്ഞു.
ഇടുക്കി കീരിത്തോട് പള്ളിയിലാണ് സൗമ്യയുടെ സംസ്കാരം നടന്നത്. ഇന്നലെ രാത്രി 11.30നാണ് സൗമ്യയുടെ മൃതദേഹം വീട്ടിൽ എത്തിച്ചത്. സൗമ്യയുടെ മാലാഖയായാണ് ഇസ്രായേൽ ജനത കാണുന്നതെന്ന് ഇസ്രായേൽ കോൺസുലേറ്റ് ജനറൽ പറഞ്ഞു. സൗമ്യയുടെ മകന് ഇന്ത്യയുടേയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകി. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേൽ സര്‍ക്കാര്‍ ഉണ്ടെന്ന് കോൺസുലേറ്റ് ജനറൽ പറഞ്ഞു.