മുംബൈ > കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് അന്തരിച്ചു. ഏപ്രിൽ 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
പുണെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വെന്റിലേറ്ററിൽ കഴിയുകയായിരുന്നു.