ഗുവാഹത്തി
അസമിൽ 18 ആനകൾ ഇടിമിന്നലേറ്റ് ചെരിഞ്ഞു. നാഗോണിലെ ബമുനി മലയിലാണ് ആനകളെ ചത്ത നിലയിൽ കണ്ടെത്തിയത്.
14 ആനകൾ മലമുകളിലും നാലെണ്ണം താഴെയുമാണ് ചത്ത് കിടന്നിരുന്നതെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അമിത് സഹായ് പറഞ്ഞു. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതിനുമുമ്പേ മരണ കാരണം സ്ഥിരീകരിച്ചതിനെതിരെ പ്രതിഷേധം ഉയർന്നു.
അപകടം നടന്നത് സ്വകാര്യ കമ്പനിയുടെ സോളാർ പ്ലാന്റിനു സമീപമാണ്. ആദിവാസികളും ഗോത്രവർഗക്കാരടക്കമുള്ളവരും പ്ലാന്റിനെതിരെ സമരത്തിലാണ്. ആനത്താരയിലാണ് പ്ലാന്റ്. സംഭവത്തിൽ അന്വേഷണം നടത്താൻ ഏഴംഗ സമിതിയെ നിയോഗിച്ചെന്ന് വനംമന്ത്രി പരിമൽ സുക്ലബൈദ്യ അറിയിച്ചു.