Kerala E Pass Online: How To Apply for Emergency Travel ePass in Kerala: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലവിലുള്ളപ്പോൾ അടിയന്തിര സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നതിന് പൊലീസ് നൽകുന്ന പാസിനായി ഓൺലൈനിൽ അപേക്ഷിക്കുന്നതിനുള്ള സൗകര്യം നിലവിൽ വന്നിരിക്കുകയാണ്. pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം.
അവശ്യസർവ്വീസ് വിഭാഗത്തിലെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും വീട്ടുജോലിക്കാർ, തൊഴിലാളികൾ തുടങ്ങിയവർക്ക് ഇതിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഇവർക്കുവേണ്ടി ഇവരുടെ തൊഴിൽദായകർക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാൽ ഈ വെബ്‌സൈറ്റിൽ നിന്നുതന്നെ പാസ് ഡൗൺലോഡ് ചെയ്യാം.
Read More: സംസ്ഥാനത്ത് കോവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ പുതുക്കി
വാക്‌സിനേഷനായി പോകുന്നവർക്കും അത്യാവശ്യസാധനങ്ങൾ വാങ്ങാനായി തൊട്ടടുത്തുളള കടകളിൽ പോകുന്നവർക്കും സത്യവാങ്മൂലം മതി. അതിന്റെ മാതൃകയും ഈ വെബ്‌സൈറ്റിൽ ലഭിക്കും. ഈ മാതൃകയിൽ വെളളപേപ്പറിൽ സത്യവാങ്മൂലം തയ്യാറാക്കാം.
കല്യാണത്തിനോ മരണാനന്തര ചടങ്ങിനോ യാത്രചെയ്യേണ്ടവർക്കും ഈ പാസിനായി അപേക്ഷിക്കാം. ചികിത്സയ്ക്കോ ആരോഗ്യ സംബന്ധമായ മറ്റ് ആവശ്യങ്ങൾക്കോ ഉള്ള യാത്രകൾക്കോ ഇത്തരത്തിൽ പാസ് ലഭിക്കും.
Read More: ലോക്ക്ഡൗൺ; പുറത്തിറങ്ങാൻ പൊലീസ് പാസ് നിർബന്ധം
How To Apply for Emergency Travel ePass in Kerala- ഓൺലൈൻ പാസിനായി അപേക്ഷിക്കേണ്ടത് എങ്ങനെ?
- ഇ-പാസ് ലഭിക്കാനുള്ള വെബ്‌സൈറ്റ് (pass.bsafe.kerala.gov.in) തുറക്കുക.

- അതിനുശേഷം പേര്, ജനനത്തീയതി, വിലാസം, വാഹന നമ്പർ, നിങ്ങൾ യാത്ര ചെയ്യുന്ന സ്ഥലം, ലക്ഷ്യസ്ഥാനം, ഉദ്ദേശ്യം, തിരിച്ചറിൽ രേഖയുടെ വിശദാംശങ്ങൾ മുതലായ വിവരങ്ങൾ ആ പേജിൽ പൂരിപ്പിക്കുക.

- ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച ശേഷം അപേക്ഷ സമർപ്പിക്കുക. ഇതിനായി സബ്മിറ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

- അപേക്ഷകർക്ക് അവരുടെ മൊബൈൽ ഫോണിൽ പാസ് ലഭിക്കും. യാത്ര ചെയ്യുമ്പോൾ ഈ പാസ് പോലീസിന് കാണിക്കാനും കഴിയും.
How To Check Status of Emergency Travel ePass in Kerala- ഓൺലൈൻ പാസ്- സ്റ്റാറ്റസ് പരിശോധിക്കുന്നത് എങ്ങനെ?
- ഇ-പാസ് ലഭിക്കാനുള്ള വെബ്‌സൈറ്റ് (pass.bsafe.kerala.gov.in) തുറക്കുക

- Check Status എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- ഫോൺ നമ്പർ ഡെയ്റ്റ് ഓഫ് ബർത്ത് എന്നിവ നൽകി സ്റ്റാറ്റസ് പരിശോധിക്കാം
The post Kerala E Pass Online: ഇ പാസ്: കേരളത്തിൽ അടിയന്തര യാത്രാ പാസ് ലഭിക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം appeared first on Indian Express Malayalam.