ഫേസ്ബുക്കിലെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനും വിളിക്കാനും സഹായിക്കുന്ന ആപ്പാണ് ഫേസ്ബുക്കിന്റെ മെസഞ്ചർ. നിങ്ങളുടെ സുഹൃത്തുക്കളുമായി വീഡിയോ കോൾ ചെയ്യാനും ഒന്നിലധികം പേരുമായി മെസ്സഞ്ചർ റൂം ഉപയോഗിച്ച് ഗ്രൂപ്പ് കോൾ ചെയ്യാനും ഇതിൽ സാധിക്കും. മെസ്സഞ്ചർ റൂമിൽ ഏറ്റവും കൂടിയത് 50 പേർക്ക് വരെ ഒരേസമയം ഒരു വീഡിയോ കോളിൽ വരാൻ കഴിയും. വ്യത്യസ്ത ഡിവൈസുകളിൽ ഫ്രീയായി ലോകം മുഴുവൻ ലഭിക്കുന്ന ആപ്പാണ് മെസ്സഞ്ചർ.
ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും ഐഫോണുകളിൽ ആപ്പിൾ സ്റ്റോറിൽ നിന്നും മെസ്സഞ്ചർ ഡൗൺലോഡ് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. മാക്ഓഎസിലും വിൻഡോസിലും മെസഞ്ചർ ഉപയോഗിക്കാൻ കഴിയും. മെസ്സഞ്ചറിന്റെ വെബ് സൈറ്റ് വഴി വെബ്ബിലും മെസ്സഞ്ചർ ഉപയോഗിക്കാൻ കഴിയും. ഏറ്റവും പുതിയ ഫീച്ചറുകൾ ലഭിക്കാൻ മെസ്സഞ്ചറിന്റെ ഏറ്റവും പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്ത് വേണം ഉപയോഗിക്കാൻ.
Read Also: ‘പബ്ജി’ പുതിയ രൂപത്തിൽ ഇന്ത്യയിൽ എത്തുമ്പോൾ, അറിയേണ്ടതെല്ലാം
മെസ്സഞ്ചറിന്റെ ഒരു വലിയ പ്രത്യേകത, ഫേസ്ബുക്ക് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്താലും നിങ്ങൾക്ക് മെസഞ്ചർ ഉപയോഗിക്കാനും ഫോട്ടോസ്, വീഡിയോസ്, എന്നിവ മെസ്സഞ്ചറിലൂടെ പങ്കുവെക്കാനും ഗ്രൂപ്പ് ചാറ്റുകൾ നടത്താനും കോൾ വിളിക്കാനും സാധിക്കും. – ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതെ തന്നെ, ഫേസ്ബുക്ക് അവരുടെ മെസ്സേജിങ് ആപ്പുകളായ വാട്സാപ്പും ഇൻസ്റ്റഗ്രാമും ഫേസ്ബുക്ക് മെസ്സഞ്ചറുമായി ഒന്നിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്. അതിൽ ഇൻസ്റ്റാഗ്രാം ഏറെക്കുറെ ഒന്നിപ്പിച്ചു കഴിഞ്ഞു, അതുമൂലം ഒരിടത്ത് നിന്ന് തന്നെ മറ്റു പ്ലാറ്റ്‌ഫോമുകളിലെ സുഹൃത്തുക്കളുമായി സംസാരിക്കാൻ സാധിക്കും. എങ്ങനെയാണ് മെസ്സഞ്ചറിൽ ഗ്രൂപ്പ് കോൾ ചെയ്യുന്നത് എന്ന് നോക്കാം.
എങ്ങനെയാണ് ഫേസ്ബുക്ക് മെസ്സഞ്ചർ റൂം തുടങ്ങേണ്ടത്
1. ആദ്യം മെസ്സഞ്ചർ മൊബൈൽ ആപ്പ് തുറക്കുക
2. സ്‌ക്രീനിന്റെ താഴെ നൽകിയിട്ടുള്ള പീപ്പിൾ ടാബ് ബട്ടൺ ക്ലിക്ക് ചെയ്യുക
3. നിങ്ങൾ ആരുമായി ചേർന്നാണോ റൂം തുടങ്ങേണ്ടത് ആ സുഹൃത്തിനെ തിരഞ്ഞെടുക്കുക
4. സൈഡിൽ കാണുന്ന ‘+’ ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത് കൂടുതൽ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക
5. ക്രിയേറ്റ് (Create) എന്നതിൽ ക്ലിക്ക് ചെയ്യുക
ആൻഡ്രോയിഡിലും ഐഒഎസിലും എങ്ങനെയാണ് മെസ്സഞ്ചർ കോൾ ചെയ്യേണ്ടത്
1. മെസ്സഞ്ചർ ആപ്പ് തുറക്കുക
2. ചാറ്റ് ചെയ്യാനുള്ള ഗ്രൂപ്പിന്റേയോ വ്യക്തിയുടെയോ ചാറ്റ് തുറക്കുക
3. മുകളിലെ വീഡിയോ കോൾ ഐക്കണിൽ ക്ലിക്ക് ചെയ്യുക
വെബ്ബിലൂടെ എങ്ങനെ വീഡിയോ കോൾ ചെയ്യാം
1. facebook.com അല്ലെങ്കിൽ messenger.com തുറന്ന് അക്കൗണ്ടിൽ ലോഗിൻ ചെയ്യുക
2. അതിലെ ചാറ്റ് ബോക്സിൽ നിന്ന് നിങ്ങൾക്ക് ചാറ്റ് ചെയ്യാനുള്ള ഗ്രൂപ്പിന്റേയോ വ്യക്തിയുടെയോ ചാറ്റ് തുറക്കുക
3. അതിൽ കാണുന്ന വീഡിയോ കോൾ ഐക്കണിൽ ക്ലിക്ക് ചെയ്യുക
മെസ്സഞ്ചറിന്റെ കമ്പ്യുട്ടർ ആപ്പ് വഴി എങ്ങനെ ചാറ്റ് ചെയ്യാം
1. കമ്പ്യുട്ടറിലൂടെ നിങ്ങളുടെ അക്കൗണ്ട് തുറക്കുക.
2. ചാറ്റ് ഏരിയയിൽ നിന്ന് നിങ്ങൾക്ക് ചാറ്റ് ചെയ്യാനുള്ള ഗ്രൂപ്പിന്റേയോ വ്യക്തിയുടെയോ ചാറ്റ് തുറക്കുക
3. അതിൽ നൽകിയിരിക്കുന്ന വീഡിയോ കോൾ ഐക്കണിൽ ക്ലിക്ക് ചെയ്യുക.
The post മെസ്സഞ്ചർ വീഡിയോ കോളിൽ ഒരേസമയം എത്രപേർ വരെയാകാം? മെസ്സഞ്ചർ കോളിങ്ങിന് അറിയേണ്ടത് appeared first on Indian Express Malayalam.