ഹൃദയാഘാതത്തെ തുടർന്ന് എസ്ആർഎം റോഡിലെ വസതിയിൽ രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് തോട്ടത്തുംപടി പള്ളിയിൽ നടക്കും.
Also Read :
തൊഴിലാളി യൂണിയനുകളിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ ഹംസക്കുഞ്ഞ് പിന്നീട് നേതൃനിരയിലേക്ക് ഉയർന്ന് വരികയായിരുന്നു. എറണാകുളം മുൻസിപ്പൽ കൗൺസിൽ അംഗം, പിന്നീട് കൊച്ചി കോർപ്പറേഷൻ കൗൺസിൽ അംഗവും മേയറുമായി.
മുസ്ലീം ലീഗിന്‍റെ എറണാകുളം ജില്ലാ സെക്രട്ടറിയായി പ്രവർത്തിട്ടിട്ടുണ്ട്. ഭാര്യ: നബീസ. ഒരു മകനും മകളുമുണ്ട്.
ഹംസക്കുഞ്ഞിന്‍റെ നിര്യാണത്തിൽ മുൻ മന്ത്രിയും ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞ് അനുശോചിച്ചു. ‘മുൻ ഡെപ്യൂട്ടി സ്പീക്കറും, കൊച്ചി കോർപറേഷൻ മേയറും മുസ്ലിം ലീഗ് നേതാവുമായിരുന്ന കെ.എം ഹംസക്കുഞ്ഞ് മരണപ്പെട്ടു, ആദരാഞ്ജലികൾ’ ഇബ്രാഹിംകുകുഞ്ഞ് ഫേസ്ബുക്കിൽ കുറിച്ചു.