ന്യൂഡല്ഹി > കോവിഷീല്ഡ് വാക്സിന്റെ രണ്ടു ഡോസുകള് തമ്മിലുള്ള ഇടവേള 12 മുതല് 16 ആഴ്ച വരെയായി വര്ധിപ്പിക്കാന്, ഇമ്യൂണൈസേഷനു വേണ്ടിയുള്ള ദേശീയ സമിതിയുടെ ശുപാര്ശ. നിലവില് രണ്ടാമത്തെ ഡോസ് ആറ് മുതല് എട്ട് ആഴ്ചയ്ക്കിടയില് എടുക്കണമെന്നായിരുന്നു നിര്ദേശം. കോവാക്സിന് ഡോസുകളുടെ ഇടവേളയില് മാറ്റമില്ല.
ഗര്ഭിണികള്ക്കും മുലയൂട്ടുന്ന അമ്മമാര്ക്കും കോവിഡ് വാക്സിന് നല്കാമെന്നും നാഷനല് ടെക്നിക്കല് അഡൈ്വസറി ഗ്രൂപ്പ് ഓണ് ഇമ്യൂണൈസേഷന് ശുപാര്ശ ചെയ്തതായി പിടിഐ റിപ്പോര്ട്ട് ചെയ്തു. കോവിഡ് മുക്തരായവര് ആറ് മാസത്തിന് ശേഷമേ വാക്സിന് എടുക്കേണ്ടതുള്ളൂ. നിലവില് കോവിഡ് മുക്തരായവര് 12 ദിവസത്തിന് ശേഷം വാക്സിന് സ്വീകരിക്കാം എന്നായിരുന്നു മാര്ഗ്ഗരേഖ. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരാവര് 12 ആഴ്ചയ്ക്ക് ശേഷം വാക്സിന് സ്വീകരിച്ചാല് മതി. ഗുരുതരമായ അസുഖങ്ങള് ഉണ്ടായിരുന്നവര് രോഗ മുക്തി നേടി നാല് മുതല് എട്ട് ആഴ്ചയ്ക്കുള്ളില് വാക്സിന് സ്വീകരിച്ചാല് മതിയെന്നും വിദഗ്ധ സമിതി നിര്ദേശിച്ചു.
പ്ലാസ്മ ചികിത്സയ്ക്ക് വിധേയരാവര് 12 ആഴ്ചയ്ക്ക് ശേഷം വാക്സിന് സ്വീകരിച്ചാല് മതി. ഗുരുതരമായ അസുഖങ്ങള് ഉണ്ടായിരുന്നവര് രോഗ മുക്തി നേടി നാല് മുതല് എട്ട് ആഴ്ചയ്ക്കുള്ളില് വാക്സിന് സ്വീകരിച്ചാല് മതിയെന്നും വിദഗ്ധ സമിതി നിര്ദേശിച്ചു. സമിതിയുടെ ശുപാര്ശകള് ദേശീയ വിദഗ്ധ സമിതിയാണ് പരിശോധിക്കുക. വിദഗ്ധസമിതി ശുപാര്ശകള് പ്രകാരമായിരിക്കും ഇക്കാര്യത്തില് തീരുമാനം.