ആലപ്പുഴ ജില്ലയിലെ പ്രധാന ഓക്സിജൻ ഉൽപ്പാദന കേന്ദ്രമായ മാവേലിക്കര കുന്നം ട്രാവൻകൂർ ഫാക്ടറിയിൽ നിന്നാണ് ഉദ്യോഗസ്ഥൻ എഫ്എൽടിസിയിലേക്ക് ഓക്സിജൻ സിലിണ്ടർ എത്തിച്ചത്. ജില്ലയിൽ കൊവിഡ് വ്യാപനം കൂടിയതോടെ ഓക്സിജൻ സിസിണ്ടറുകൾക്ക് ആവശ്യം ഉയർന്നിട്ടുണ്ട്. ചെങ്ങന്നൂരിലെ കൊവിഡ് കെയർ സെന്‍ററിലേക്ക് പെട്ടെന്ന് ഓക്സിജൻ വേണമെന്ന അറിയിപ്പ് വന്നപ്പോഴാണ് ലോറിക്ക് ഡ്രൈവർ ഇല്ലെന്ന് അറിഞ്ഞത്. മോട്ടോർ വാഹന വകുപ്പിലെ ഡ്രൈവർ ആലപ്പുഴയിൽ ഡ്യൂട്ടിയിലുമായിരുന്നു. ഇതോടെയാണ് ഉദ്യോഗസ്ഥൻ തന്നെ വളയം പിടിച്ചത്.
Also Read :
ജോയിന്‍റ് ആർടിഒ ടിപ്പർ ലോറിയുമായി കുന്നം ട്രാവൻകൂർ ഫാക്ടറിയിലേക്ക് പോവുകയായിരുന്നു. ഉദ്യോഗസ്ഥനെ കണ്ട ജീവനക്കാർക്ക് ആദ്യം കൗതുകം തോന്നിയെങ്കിലും ആവശ്യം അറിഞ്ഞപ്പോൾ പെട്ടെന്ന് തന്നെ ലോഡ് കയറ്റിയെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്.
Also Read :
ചെങ്ങന്നൂർ എഫ്എൽടിസിയിൽ ഓക്സിജൻ സിലിണ്ടറുമായെത്തിയ ഉദ്യോഗസ്ഥൻ ലോഡിറക്കാൻ ആളില്ലെന്ന് മനസിലാക്കിയതോടെ ഇതിനും തയ്യാറായി. പൈലറ്റ് വാഹനം ഓടിച്ചെത്തിയ എഎംവിഐ ശ്യാം കുമാറിനും കേന്ദ്രത്തിൽ കൊവിഡ് മാലിന്യ നിർമ്മാർജ്ജനച്ചുമതല ഉണ്ടായിരുന്ന രണ്ടു പേരോടൊപ്പവും ചേർന്നാണ് മനോജ് എംജി ലോഡ് ഇറക്കിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.