ലിസ്ബൺ
പത്തൊമ്പതുവർഷത്തിനുശേഷം പോർച്ചുഗലിൽ സ്പോർടിങ് ലിസ്ബൺ കിരീടമുയർത്തി. ബൊവിസ്റ്റയെ ഒറ്റ ഗോളിന് തോൽപ്പിച്ചതോടെയാണ് സ്പോർടിങ് 2002നുശേഷം പോർച്ചുഗീസ് പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻമാരായത്. കഴിഞ്ഞ 19 വർഷമായി പോർട്ടോയും ബെൻഫിക്കയും മാറി മാറി ജേതാക്കളാവുകയായിരുന്നു. രണ്ടു കളി ബാക്കിനിൽക്കെ സ്പോർടിങ്ങിന് 82 പോയിന്റായി. രണ്ടാമതുള്ള പോർട്ടോയ്ക്ക് 74.
മുപ്പത്താറുകാരൻ റൂബെൻ അമോറിമാണ് സ്പോർടിങ്ങിന്റെ പരിശീലകൻ. ലിവർപൂളിന്റെ പ്രതിരോധക്കാരനായിരുന്ന സെബാസ്റ്റ്യൻ കൊടെസാണ് ക്യാപ്റ്റൻ. കഴിഞ്ഞ നവംബർതൊട്ട് ലീഗിൽ ഒന്നാംസ്ഥാനത്തായിരുന്നു സ്പോർടിങ്. ഈ സീസണിൽ ലീഗ് കപ്പും നേടിയിട്ടുണ്ട്.