ധാക്ക
കോവിഡ് പ്രതിസന്ധി മറികടക്കാൻ ബംഗ്ലാദേശിന് ചൈന അഞ്ചുലക്ഷം ഡോസ് സിനോഫാം വാക്സിൻ നല്കി. രോഗവ്യാപനം തീവ്രമായതിനെ തുടർന്ന് ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്കുള്ള അസ്ട്രാ സെനെക്ക വാക്സിൻ കയറ്റുമതി കേന്ദ്രസർക്കാർ നിർത്തിവച്ചിരുന്നു.
ഇതേത്തുടർന്നാണ് വാക്സിൻ നൽകാൻ ചൈന തയ്യാറായത്. ഇന്ത്യ ബംഗ്ലാദേശിലേക്ക് ഇതുവരെ 70 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനാണ് നല്കിയത്.