ഇസ്രയേലിലെ പ്രാദേശിക ഭരണസംവിധാനവുമായി ഇന്ത്യന്‍ എംബസ്സി ബന്ധപ്പെട്ടു കഴിഞ്ഞിട്ടുണ്ട് എന്ന് അംബാസഡര്‍ അറിയിച്ചു. സൗമ്യയുടെ അകാല വിയോഗത്തില്‍ കുടുംബത്തിന് ആശ്വാസമേകാനുതകുന്ന വിധത്തില്‍ നഷ്ടപരിഹാരം നേടിയെടുക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read :
പത്ത് വർഷമായി ഇസ്രയേലിൽ ജോലി ചെയ്യുന്ന സൗമ്യ ഇന്നലെ വൈകീട്ടാണ് കൊല്ലപ്പെട്ടത്. സൗമ്യക്കൊപ്പം ഉണ്ടായിരുന്ന സന്തോഷിന്റെ സഹോദരിയാണ് സംഭവം വീട്ടുകാരെ അറിയിച്ചത്. ഫോണിൽ സംസാരിച്ചു നിൽക്കെ മിസൈൽ താമസസ്ഥലത്ത് പതിക്കുകയായിരുന്നു.
Also Read :
ഇസ്രായേലിലെ അഷ്ക്കലോണിലുള്ള അപ്പാർട്ട്മെന്‍റിൽ ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കെയായിരുന്നു സംഭവം. കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് മെമ്പര്‍മാരായ സതീശന്റെയും സാവിത്രിയുടേയും മകളാണ് സൗമ്യ.