അത്തരമൊരു സാഹചര്യം ഉണ്ടായതാണ് ചൈനയിൽ നിന്നുള്ള വാർത്ത. ചൈനീസ് നഗരമായ ലോംഗ്ജിംഗിലെ പിയാൻ പർവതത്തിൽ നിർമ്മിച്ച റിസോർട്ടിലാണ് ഗ്ലാസ് പാലത്തിൽ നടക്കുകയായിരുന്ന ഒരു കക്ഷി പെട്ടത് എന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. യഥാർത്ഥത്തിൽ ഗ്ലാസ് പാളി തകരുകയല്ല മറിച്ച് ശക്തമായി വീശിയടിച്ച കാറ്റിൽ ഗ്ലാസ് പാളി പറന്നു പോവുകയാണ് ചെയ്തത്. അതെ സമയം ഗ്ലാസ് പാലത്തിലൂടെ നടക്കുകയായിരുന്ന കക്ഷി കൈവരിയിൽ തൂങ്ങി കിടന്നാണ് ജീവൻ രക്ഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്അ. അല്പനേരം തൽസ്ഥിതിയിൽ തുടരാൻ നിരബന്ധിതനായെങ്കിലും അഗ്നിസുരക്ഷാ അധികാരികൾ ഉടനെ സ്ഥലത്ത് എത്തി യുവാവിനെ രക്ഷിച്ചു.
ചൈനയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ വിനോദസഞ്ചാരികൾക്കിടയിൽ പ്രചാരമുള്ള പ്രദേശത്തെ പാലത്തിന്റെ ഗ്ലാസ് ഡെക്കിന് കേടുപാടുകൾ സംഭവിച്ചതായാണ് ലോംഗ്ജിംഗ് സിറ്റിയുടെ ഔദ്യോഗിക വെയ്‌ബോ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. “ഞങ്ങളുടെ ഉദ്യോഗസ്ഥർ അടിയന്തിര ഉപകരണങ്ങളുമായി സംഭവസ്ഥലത്ത് എത്തി കുടുങ്ങിയ വ്യക്തിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തിൽ ആളപായമില്ല. കുടുങ്ങിയ വ്യക്തിയെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു,” ലോംഗ്ജിംഗ് സിറ്റിയുടെ ഔദ്യോഗിക വെയ്‌ബോ പേജ് വിവരിക്കുന്നു.
സംഭവത്തെ തുടർന്ന് പിയൻ മൗണ്ടൻ പ്രദേശത്തെ റിസോർട്ട് അടച്ചു. മാത്രമല്ല ഉദ്യോഗസ്ഥർ മറ്റ് പാർക്കുകളിലെ ഗ്ലാസ് പാലങ്ങളുടെ അവസ്ഥ വിലയിരുത്തുകയാണ്. ഇതാദ്യമായല്ല ഗ്ലാസ് ഫലങ്ങളിൽ അപകടം ഉണ്ടാകുന്നത്. 2019 ൽ ഗ്വാങ്‌സി പ്രവിശ്യയിൽ ഒരു ഗ്ലാസ് സ്ലൈഡിൽ നിന്ന് വീണ് ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത മൂലം ഗ്ലാസ് വഴുതിപ്പോയതാണ് കാരണം എന്നാണ് റിപ്പോർട്ടുകൾ.