മൂന്നാം ഘട്ട കൊവിഡ് 19 വാക്സിനേഷനിൽ 45 വയസ്സിനു താഴെ പ്രായമുള്ളവരുടെ വാക്സിനേഷൻ ചെലവ് ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. വാക്സിൻ നിര്‍മാതാക്കളിൽ നിന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കോ സ്വകാര്യ ആശുപത്രികള്‍ക്കോ ഉയര്‍ന്ന വിലയ്ക്ക് വാക്സിൻ വാങ്ങി ജനങ്ങള്‍ക്ക് വിതരണം ചെയ്യാമെന്നാണ് കേന്ദ്രനിലപാട്. എന്നാൽ സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് 19 വാക്സിൻ വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Also Read:
പുതിയ കേന്ദ്രനയം തിരുത്തണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വാക്സിനേഷൻ ചെലവ് പൂര്‍ണമായി ഏറ്റെടുക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രാജ്യത്തെ വാക്സിൻ നിര്‍മാതാക്കളിൽ നിന്ന് വാക്സിൻ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. 70 ലക്ഷം ഡോസ കൊവിഷീൽഡ് വാക്സിനും 30 ലക്ഷം ഡോസ് കൊവാക്സിനുമാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ടത്തിൽ വാങ്ങുന്നത്. ഇതിൻ്റെ ഭാഗമായി മൂന്നര ലക്ഷത്തോളം ഡോസ് കൊവിഷീൽഡ് നേരത്തെ സംസ്ഥാനത്തെത്തിയിരുന്നു.
Also Read:
അതേസമയം, ആവശ്യക്കാരേറിയെങ്കിലും ഉത്പാദനം വര്‍ധിക്കാത്തതിനാൽ രാജ്യത്ത് കടുത്ത വാക്സിൻ ക്ഷാമം തുടരുകയാണ്. ഈ സാഹചര്യത്തിൽ വിദേശത്തു നിന്നും വാക്സിൻ വാങ്ങാനായി ഡൽഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ആഗോള ടെൻഡര്‍ വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.