പക്ഷെ ലോകത്ത് ഒരിടത്ത് മാത്രമേ ഈ M ലോഗോ നീല നിറത്തിലുള്ളൂ (കൃത്യമായി പറഞ്ഞാൽ ടോർക്വിസ് ബ്ലൂ) നിറത്തിലുള്ളൂ. അമേരിക്കയിലെ അരിസോണയിലുള്ള സെഡോണയിലെ മക്ഡൊണാൾഡ്‌സ് കടയിലെ M ലോഗോയ്ക്ക് മുഴുവൻ ഇളം നീല നിറമാണ്. ലോകത്തിലെ ബാക്കി എല്ലാ മക്ഡൊണാൾഡ്‌സ് ഔട്ട്ലെറ്റുകളിലെയും M ലോഗോയ്ക്ക് മഞ്ഞ നിറമാണ് എങ്കിലും ഇവിടം മാത്രം നീല നിറം.
എന്താണ് കാരണം എന്നല്ലേ? സെഡോണ നഗരത്തിന്റെ കൗൺസിലർമാരുടെയും അധികൃതരുടെയും അഭിപ്രായത്തിൽ മഞ്ഞ നിറത്തിലുള്ള M ലോഗോ നഗരത്തിന്റെ സ്വാഭാവിക ഭംഗിയുമായി ഒത്തു പോകുന്നതല്ല. സെഡോണ നഗരത്തിന്റെ ഭംഗിയിൽ മഞ്ഞ നിറത്തിലുള്ള M ലോഗോ തീരെ യോജിക്കുന്നില്ല എന്ന അഭിപ്രായം ഭൂരിപക്ഷം പേരും പ്രകടിപ്പിച്ചതോടെയാണ് നിറം മാറ്റാൻ തീരുമാനിച്ചത്. 1993 മുതൽ പ്രവർത്തിക്കുന്നതാണ് സെഡോണയിലെ മക്ഡൊണാൾഡ്‌സ് ഔട്ട്ലെറ്റ്. അടുത്തിടെയാണ് ലോഗോയുടെ നിറം മാറ്റിയത്. ഇതോടെ താരപരിവേഷമാണ് ഇപ്പോൾ സെഡോണയിലെ മക്ഡൊണാൾഡ്‌സ് ഔട്ട്ലെറ്റിന്.
ധാരാളം പേരാണ് ലോകത്തിലെ ഏക നീല ലോഗോയുള്ള മക്ഡൊണാൾഡ്‌സ് ഔട്ട്ലെറ്റ് കാണാൻ ദിവസവും എത്തുന്നത്. ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസർമാരും, സെലിബ്രിറ്റികളുമെല്ലാം സെഡോണയിലെ മക്ഡൊണാൾഡ്‌സ് കട ഇതിനകം സന്ദർശിച്ചു കഴിഞ്ഞു. ധാരാളം പേർ കടയിൽ എത്തുന്നുണെങ്കിലും വില്പനയിൽ വൻ മുന്നേറ്റം നേടാനായിട്ടില്ല എന്നാണ് എന്നാണ് ജീവക്കാർ പറയുന്നത്. പലരും കടയുടെ മുൻപിൽ വന്നു സെൽഫികളെടുത്ത ശേഷം സ്ഥലം വിടുകയാണ് ചെയ്യുന്നതത്രെ.