അമേരിയ്ക്കയിലെ മിസൗറി സ്വദേശിയായ ആമി വിൽഹൈറ്റ് നാലിഞ്ച് നീളമുള്ള റിവോൾവർ ആണ് തന്റെ യോനിയിൽ ഒളിപ്പിച്ച് ഫെബ്രുവരി മാസം 14-ന് ബൂൺ കൗണ്ടി ജയിലേക്ക് കടത്തിയത്. മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് ജയിൽ ശിക്ഷയ്ക്ക് വിധിച്ചു ജയിലേക്ക് വരുമ്പോഴാണ് ആമി തോക്ക് കടത്തിയത്. പോലീസിനും ജയിൽ ഗാർഡുകൾക്കും കണ്ടെത്താൻ പറ്റാത്ത ഇടത്ത് ഒളിപ്പിച്ചതോടെയാണ് ആമിയ്ക്ക് കടത്താൻ പറ്റിയത്. 17 ദിവസത്തിന് ശേഷമാണ് ജയിൽ അധികൃതർക്ക് ഈ തോക്ക് കണ്ടെത്താനായത്. ഇതോടെ ഈ കുറ്റവും കൂടെ ചുമത്തപ്പെട്ട് പുറത്തിറങ്ങാൻ ഇനി 10 വർഷം ജയിൽ ശിക്ഷ അനുഭവിക്കണം ആമി.
ചോദ്യം ചെയ്യലിനിടെ ജയിലിനായി തോക്ക് മറച്ചുവെച്ചതായി വിൽഹൈറ്റ് സമ്മതിച്ചു. അതെ സമയം ഇത് തന്റെ ആവശ്യത്തിനില്ല, ജയിലിലെ മറ്റൊരു തടവുപുള്ളിക്ക് വേണ്ടിയാണ് കടത്തിയത് എന്നാണ് ആമി വ്യക്തമാക്കുന്നത്. അതെ സമയം ആമി വെളിപ്പെടുത്തിയ കുറ്റവാളി ഈദ് നിഷേധിച്ചു.
അതെ സമയം ജയിൽ അധികൃതർ ഞെട്ടലിലാണ്. ഒരു കുറ്റവാളിയെ ജയിലിൽ കടത്തുന്നതിനുമുൻപ് വിശദമായ ശാരീരിക പരിശോധന നടത്തും. എന്നിട്ടും എങ്ങനെ ആമി വിൽഹൈറ്റ് തോക്ക് കടത്തി എന്നത് ജയിൽ അധികൃതരെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.