റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ റമദാന് ചാരിറ്റി പ്രവര്ത്തനങ്ങളുടെ ഭാഗമായി മലാസ് ഏരിയ കമ്മിറ്റി നേതൃത്വത്തില് ഇഫ്താര് കിറ്റ് വിതരണം ചെയ്തു. കോവിഡ് മഹാമാരിക്കാലത്ത് തൊഴിലും ശമ്പളവുമില്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മലാസിലും പരിസര പ്രദേശങ്ങളിലുമുള്ള സ്ത്രീകള് അടക്കമുള്ള തൊഴിലാളികള്ക്കും മറ്റു പ്രവാസികള്ക്കുമാണ് ഇഫ്താര് കിറ്റ് നല്കിയത്.
മലാസ് ഏരിയയലെ അംഗങ്ങള്, പ്രമുഖ വ്യക്തികള്, കച്ചവട സ്ഥാപനങ്ങള് എന്നിവയുടെ സഹകരണത്തോടെയാണ് ഇഫ്താര് കിറ്റിന് ആവശ്യമായ വിഭവങ്ങള് സമാഹരിച്ചത്. കിറ്റ് വിതരണത്തിന് ഏരിയാ സെക്രട്ടറി സുനില് കുമാര്, പ്രസിഡന്റ് ജവാദ് പരിയാട്ട്, കേന്ദ്ര സമിതി അംഗങ്ങളായ സെബിന് ഇക്ബാല്, നസീര്, ബ്രാഞ്ച് ആക്റ്റിംഗ് കണ്വീനര് ഫിറോസ്, അംഗങ്ങളായ റിയാസ്, ഹുസൈന്, അഷ്റഫ്, രാജീവന്, മുകുന്ദന്, ഏരിയാ കമ്മിറ്റി അംഗങ്ങളായ അന്വര്, റനീസ്, അബ്ദുല് കരീം, അഷ്റഫ് പൊന്നാനി എന്നിവര് നേതൃത്വം നല്കി.
മജ്മ യൂണിറ്റിന്റെ നേതൃത്വത്തിലും ഇഫ്താര് കിറ്റ് വിതരണം ചെയ്തു. മജ്മയിലെ കൃഷി തോട്ടങ്ങളില് ജോലി ചെയ്യുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തുച്ഛവരുമാനക്കാരായ തൊഴിലാളികള്ക്കും മറ്റു പ്രവാസികള്ക്കും അവരുടെ വാസസ്ഥലങ്ങളില് എത്തിയാണ് ഇഫ്താര് കിറ്റ് നല്കിയത്.
മജ്മയിലെ വിവിധ കച്ചവട സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കിറ്റിന് ആവശ്യമായ വിഭവങ്ങള് ശേഖരിച്ചത്. മലാസ് ഏരിയ കമ്മിറ്റി ട്രഷറര് സജിത്, യൂണിറ്റ് സെക്രട്ടറി നസീം, പ്രസിഡണ്ട് പ്രതീഷ് പുഷ്പന്, എക്സിക്യൂട്ടീവ് മെമ്പര് നിസാര്, വിജിത് രാധാകൃഷ്ണന് എന്നിവര് ഇഫ്താര് കിറ്റ് വിതരണത്തിന് നേതൃത്വം നല്കി.